കൊച്ചി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നടത്തിയ രാപകൽ സമരം അവസാനിച്ചു. ശനി രാവിലെ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ ഗിരീഷ്കുമാർ അധ്യക്ഷനായി. കെ ജെ ജിജു, സി കെ ചെന്താമരാക്ഷൻ, ടി കെ നവിൽ, വി രജിത്, വി ആർ അനിൽകുമാർ, സുധീർ ബാബു, കെ പി ജയരാജ്, ഷീജ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനം വൈകിട്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി ആർ മുരളീധരൻ, കെ വി മനോജ്, പി എസ് മോഹനൻ, എ ജി ഉദയകുമാർ എന്നിവർ സംസാരിച്ചു. ഫീഡർ കാറ്റഗറി സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് എല്ലാ ജീവനക്കാർക്കും ജോലിക്കയറ്റം ഉറപ്പാക്കുക, മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ആനുകൂല്യം നൽകുക, മൂന്നു ജില്ലകളിൽ നിലവിലുള്ള ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടുദിവസം സമരം ചെയ്തത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവർത്തകർ ശനിയാഴ്ച പങ്കെടുത്തു.