ഫ്രീടൗൺ
പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിൽ എണ്ണ ടാങ്കർ ബസുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ച് 92 പേർ മരിച്ചു. നൂറോളം പേർക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. 30 പേരുടെ നില ഗുരുതരം. വെള്ളി വൈകിട്ട് രാജ്യതലസ്ഥാനമായ ഫ്രീടൗണിന്റെ കിഴക്കുള്ള വെല്ലിങ്ടണിലാണ് അപകടം. തിരക്കേറിയ സൂപ്പർമാർക്കറ്റിന് സമീപമായിരുന്നു അപകടം. ബസിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. അപകടത്തിനിടെ ചോർന്ന എണ്ണ ശേഖരിക്കാൻ തിരക്കുണ്ടായതോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്.