കാബൂൾ
അഫ്ഗാനിൽ വനിതാ അവകാശപ്രവര്ത്തകയെ വെടിവെച്ചുകൊന്നു. സാമ്പത്തിക ശാസ്ത്ര അധ്യാപിക കൂടിയായ ഫ്രോസൻ സാഫി(29) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 20ന് കാണാതായ ഫ്രോസൻ സാഫിയുടെ മൃതദേഹം മസാർ-ഇ-ഷെരീഫിലെ മോർച്ചറിയിലാണ് കണ്ടെത്തിയത്. മുഖം വെടിയേറ്റ് തകർന്ന നിലയിലായിരുന്നുവെന്നും വസ്ത്രങ്ങൾ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും സഹോദരി റീത്ത പറഞ്ഞു.
ശരീരമാസകലം വെടിയുണ്ട തറഞ്ഞുകയറി. താലിബാന് ഭരണത്തിന് കീഴില്‍ മുന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും എതിരെ പലയിടത്തും ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. വ്യക്തി വൈരാഗ്യന്റെ പേരിലുള്ള കൊലപാതകമെന്നാണ്താലിബാൻ അധികൃതര്‍ പറയുന്നത്.