റോഡ് ഉപരോധത്തിനിടെ നടൻ ജോജു മനഃപൂര്‍വം പ്രകോപനം നടത്തിയതാണെന്നാണ് കെ ബാബുവിൻ്റെ വാദം. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ ജോജുവിനെതിരെ പോലീസ് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും ബാബു ആവശ്യപ്പെട്ടു. കാറിൽ ഫാൻസി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതിന് ജോജുവിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തിട്ടുണ്ട്. ജോജു മാന്യത ചമയരുതെന്നും ഗതാഗതം തടസ്സപ്പെടു്തതി സിനിമാ ഷൂട്ടിങുകള്‍ ചെയ്യാറുണ്ടെന്നും കെ ബാബു പറഞ്ഞു. നിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ എന്താണ് അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.
Also Read:
കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരമാണ് നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചത്. പ്രതിഷേധത്തിൻ്റെ ഭാഗമായി പാലാരിവട്ടം മുതൽ വൈറ്റില വരെയുള്ള ഭാഗത്ത് ദേശീയപാതാ ബൈപ്പാസിലെ ഗതാഗതം കോൺഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയായിരുന്നു. തിരക്കേറിയ റോഡിലെ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടതോടെ പ്രതിഷേധവുമായി ജോജു കോൺഗ്രസ് നേതാക്കളുടെ അടുത്തെത്തുകയായിരുന്നു. പ്രവര്‍ത്തകരും നടനും തമ്മിൽ വാക്കേറ്റമുണ്ടായതിനു പിന്നാലെ നടൻ്റെ കാറും തകര്‍ക്കപ്പെട്ടു. ഈ കേസിൽ ഒരു കോൺഗ്രസ് പ്രവര്ത്തകൻ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ജോജു വനിതാപ്രവര്‍ത്തകരെ അപമാനിച്ചെന്നും മാസ്ക് ധരിച്ചില്ലെന്നതും അടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസ് ഉയര്‍ത്തിയത്. ഇരുവിഭാഗവും പരാതിയുമായി എത്തിയതോടെ ജോജുവിൻറെ സുഹൃത്തുക്കള്‍ മുഖേന ജില്ലയിലെ കോൺഗ്രസ് നേതാക്കള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നു.
Also Read:
കാറു തകര്‍ത്ത കേസിൽ ആറു പേര്‍ക്കെതിരെ കേസുണ്ടെന്നതിനാൽ കൂടുതൽ അറസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നടനുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്. എന്നാൽ തന്നെ അവഹേളിച്ച കോൺഗ്രസ് പരസ്യമായി മാപ്പു പറയണമെന്നും കാര്‍ നന്നാക്കി നല്‍കണമെന്നും ജോജു ആവശ്യപ്പെട്ടു. ഇതോടെ ചര്‍ച്ചയിൽ നിന്ന് കോൺഗ്രസ് പിന്മാറുകയായിരുന്നു.
ഒത്തുതീര്‍പ്പ് പരാജയപ്പെട്ടതിനു പിന്നാലെ നടനെതിരെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാര്‍ വരെ വിഷയതത്തിൽ ഇടപെട്ടെന്നും ഒത്തുതീര്‍പ്പ് നടത്തരുതെന്ന് നടന് സിപിഎം നിര്‍ദേശം നൽകിയെന്നും സുധാകരൻ ആരോപിച്ചു. വനിതാ പ്രവര്‍ത്തകരെ അപമാനിച്ചെന്ന പരാതിയിൽ ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.