തിരുവനന്തപുരം: നയതന്ത്ര ചാനൽ മുഖാന്തരം സ്വര്‍ണക്കടത്ത് നടത്തിയ കേസിൽ പ്രതി സ്വപ്നാ സുരേഷ് ജാമ്യത്തിൽ പുറത്തിറങ്ങി. ആറ് കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സ്വപ്ന പുറത്തിറങ്ങിയത്.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും ഉച്ചയ്ക്ക് 11.30 ഓടെയാണ് സ്വപ്ന പുറത്തിറങ്ങിയത്.സ്വപ്നയുടെ അമ്മ പ്രഭ ജാമ്യ രേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി രേഖകള്‍ ജയിൽ സുപ്രണ്ടിന് കൈമാറി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാതെയാണ് സ്വപ്ന പുറത്തുവന്നത്.
ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. നവംബര്‍ രണ്ടിനാണ് സ്വപ്നാ സുരേഷ് അടക്കമുള്ള എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.