തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയില്‍ മോചിതയായി.അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്.
ജയിലിനു പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല.25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറുകേസുകളിലും ജാമ്യം കിട്ടിയിരുന്നു.ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെയാണ് എന്‍ഐഎ കേസില്‍ ജാമ്യം നല്‍കിയത്.