തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും ഇന്നും മുടങ്ങിയതോടെ പൊതുജനങ്ങൾ വലഞ്ഞു. ദീർഘദൂര സർവീസുകളക്കം മുടങ്ങിയിട്ടുണ്ട്.
അതേസമയം, സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പ്രധാന റൂട്ടുകളിലും അവശ്യമേഖലകളിലേക്കും സർവ്വീസുകൾ നടത്തണമെന്നാണ് കെഎസ്ആർടിസി സിഎംഡി നിർദേശം നൽകിയിരിക്കുന്നത്.
ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കാനാണ് ശ്രമം.. ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവ്വീസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വീസുകൾ എന്നിവയുംറിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകളും നടത്തും. എന്നാൽ ശനിയാഴ്ച രാവിലെ ഇത്തരത്തിൽ കാര്യമായ സർവീസുകളൊന്നും നടന്നിട്ടില്ല.