തിരുവനന്തപുരം
ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.
ബിജെപി നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലെത്തിയപ്പോൾ ഉണ്ടായിരുന്ന നിരക്കിലേക്ക് ഇന്ധന നികുതി കുറയ്ക്കാനാണ് സമരത്തിന്റെ ആവശ്യം.
പകരം ബിജെപിയുമായിചേർന്ന് സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണ് കോൺഗ്രസെന്ന് കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയിൽ തോമസ് ഐസക് പറഞ്ഞു.
കേന്ദ്ര സർക്കാർ മാത്രമാണ് നികുതി കൂട്ടിയത്. അതിനാൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കേണ്ട ആവശ്യമില്ല. കേന്ദ്ര സർക്കാർ നികുതി കുറയ്ക്കുമ്പോൾ നഷ്ടം നികത്താൻ സംസ്ഥാനം നികുതി വർധിപ്പിക്കില്ലെന്ന ഉറപ്പ് രണ്ട് പതിറ്റാണ്ടായി എൽഡിഎഫ് പാലിച്ചു. ഇന്ധനവില സംബന്ധിച്ച് ബിജെപിക്കും കോൺഗ്രസിനും ഒരേനയമാണ്. കോൺഗ്രസും ബിജെപിയും എസ്ഡിപിഐയും ചേർന്ന മഴവിൽ മുന്നണിയുടെ കള്ളപ്രചാരണം ജനം തിരിച്ചറിയുമെന്നും തോമസ് ഐസക് പറഞ്ഞു.