കോട്ടയം: ഇളംകാട് മ്ലാക്കരയിൽ ഉരുൾപൊട്ടൽ. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയതിട്ടില്ല. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉൾപ്പെടുന്നത്.
കോട്ടയം ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ മഴ കാര്യമായി പെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇളംകാട് മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. മ്ലാക്കര, മൂപ്പൻമല എന്നീ പ്രദേശങ്ങളിലാണ് ചെറിയരീതിയിൽ ഉരുൾപൊട്ടിയത്.
ഉരുൾപൊട്ടിയത് ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്. കനത്ത മഴയെ തുടർന്ന് പുല്ലകയാറ്റിൽ ജനിരപ്പ് ഉയർന്നിരുന്നു. ഇളംകാട് ടോപ്പിൽ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.
Content Highlights: landslide in Kottayam