കെ എസ് ആർ ടി സിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ചർച്ചയ്ക്ക് സമയം തരാത്ത സാഹചര്യത്തിൽ ഇനി എന്തിനാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
Also Read :
“ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നല്കാന് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോയെന്ന് യൂണിയനുകള്‍ ആലോചിക്കണം” ആന്റണി രാജു പറഞ്ഞു.
പൊതുജനങ്ങള്‍ ഈ സമരം അംഗീകരിക്കില്ലെന്നും ഇത് കയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്നും ആന്റണി രാജു പറഞ്ഞു. ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലേയ്ക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകള്‍ തുറന്ന, ശബരിമല സീസണ് ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നെന്നും ഗാതാഗത വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Also Read :
ഇടത് അനുകൂല യൂണിയനും ബിഎംഎസും കോണ്‍ഗ്രസ് അനുകൂല യൂണിയനുമാണ് പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. അതേസമയം, യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകളും സമരത്തിനൊരുങ്ങുകയാണ്. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം.