കൽപ്പറ്റ > ഓർഡർചെയ്ത സാധനങ്ങൾ മാറി സോപ്പും കല്ലും വരെ കിട്ടിയ സംഭവങ്ങൾ കണ്ടിട്ടുണ്ട്. പാസ്പോർട്ട് കവർ ഓർഡർ ചെയ്ത് അതിൽ ഒറിജിനൽ പാസ്പോർട്ട് കൂടി വരുന്നത് ആദ്യമായി കേൾക്കുകയാകും. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന് ബാബുവിനാണ് വ്യത്യസ്തമായ അനുഭവം ഉണ്ടായത്. ആമസോണില്നിന്ന് ഒരു പാസ്പോര്ട്ട് കവര് ഓര്ഡര് ചെയ്തതായിരുന്നു മിഥുന്. ഒക്ടോബര് 30ന് ഓര്ഡര് ചെയ്ത് നവംബര് ഒന്നിന് തന്നെ സാധനം കിട്ടുകയും ചെയ്തു.
തുറന്നുനോക്കിയപ്പോഴാണ് പാസ്പോര്ട്ട് കവറിനൊപ്പം ഒരു പാസ്പോര്ട്ട് കൂടി കണ്ടത്. തൃശൂര് സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ പാസ്പോര്ട്ടാണ് കവറിനൊപ്പം ഉണ്ടായിരുന്നത്. ആമസോണ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇനി ഇങ്ങനെ ആവര്ത്തിക്കില്ലെന്നായിരുന്നു മറുപടി. ഒടുവിൽ പാസ്പോർട്ടിന്റെ ഉടമയെ വിളിച്ച് സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. മുമ്പ് സാലിഹും ആമസോണില് നിന്നും പാസ്പോര്ട്ട് കവര് ഓര്ഡര് ചെയ്തിരുന്നു. ഇത് ആമസോണിലേക്ക് തന്നെ മടക്കി അയക്കേണ്ടി വന്നു. ഈ സമയം അബദ്ധത്തില് പാസ്സ്പോര്ട്ടും കവറിനകത്തായി പോയി. മിഥുന് മീനങ്ങാടിയിലെത്തി യഥാര്ത്ഥ ഉടമയ്ക്ക് പാസ്പോര്ട്ട് അയച്ചു നല്കുകയായിരുന്നു.