Also Read :
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹൻ ആണ് ജോജുവിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയത് എന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധിക്കാൻ കാറിൽ നിന്നും പുറത്തിറങ്ങിയ ജോജു സംഭവസമയത്ത് മാസ്ക് ധരിച്ചിരുന്നില്ല. പോലീസിന്റെ കൺമുന്നിലായിരുന്നു ജോജുവിന്റെ പരസ്യമായ നിയമലംഘനം. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.
Also Read :
സാധനങ്ങള്‍ വാങ്ങാൻ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്കിന്റെ പേരിൽ അതിക്രമം കാണിക്കുന്ന പോലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ജോജുവിന്റെ വാഹനം തകര്‍ത്ത കേസിൽ കോൺഗ്രസ് പ്രവര്‍ത്തകനെ മരട് പോലീസ് അറസ്റ്റ് ചെയ്തു. മരട് സ്വദേശി ജോസഫാണ് അറസ്റ്റിലായത്. വൈറ്റില ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ നിലവിൽ രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read :
വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാവകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്.
വഴി തടയൽ സമരത്തിനെതിരായ കേസിൽ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസും, മൂന്നാം പ്രതി കൊടിക്കുന്നിൽ സുരേഷ് എം പിയുമാണ്.