മുംബൈ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ ബന്ധുക്കളുടെ പേരിലുള്ള 1400 കോടി മൂല്യമുള്ള വസ്തുവക ആദായനികുതിവകുപ്പ് കണ്ടുകെട്ടി.
മുംബൈ നരിമാന് പോയിന്റിലെ നിര്‍മല്‍ ടവര്‍, ഒരു പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള 12 വസ്തുവകയാണ് 1998ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്സാക്ഷന് നിയമപ്രകാരം കണ്ടുകെട്ടിയത്. കഴിഞ്ഞമാസം ഇവിടെ പരിശോധന നടത്തി.സ്വത്തുക്കൾ കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയതല്ലെന്ന് തെളിയിക്കാൻ അജിത് പവാറിന്റെ ബന്ധുക്കൾക്ക് 90 ദിവസം അനുവദിച്ചു.
കേസ് രാഷ്ട്രീയപ്രേരിതമെന്നും എല്ലാ ഇടപാടും നിയമപരമാണെന്നും നികുതി അടച്ചിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാർ.