ന്യൂഡല്‍ഹി> മലയാളി ഹോക്കി താരം പി ആര് ശ്രീജേഷിന് ഖേല്‍രത്ന പുരസ്കാരം.ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയടക്കം 12 പേരാണ് അവര്‍ഡിനര്‍ഹരായത്. ഈ മാസം 13-ന് പുരസ്കാരം സമ്മാനിക്കും. 35 താരങ്ങള്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി.
ഖേല്‍രത്ന പുരസ്കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതിന് ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്ന പുരസ്കാരം നേടിയ മലയാളി താരങ്ങള്‍.
സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായി ഒരു ഫുട്ബോള്‍ താരത്തിന് ഖേല്‍രത്ന പുരസ്കാരം ലഭിച്ചു. ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റ്ലിന്‍ എന്നിവരും ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായി.