പനാജി > വരുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടി. തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ജയിക്കുകയാണെങ്കിൽ അയോധ്യയിലേക്കും വേളാങ്കണ്ണിയിലേക്കും അജ്മീറിലേക്കും ഷിർദിയിലേക്കുമുള്ള തീർത്ഥാനയാത്ര സൗജ്യനമാക്കുമെന്നാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ആഴ്ച കെജ്രിവാൾ അയോധ്യ സന്ദർശിച്ചിരുന്നു. അതിന് പിന്നാലെ ഡൽഹിയിലെ മുതിർന്ന പൗരന്മാർക്കും സൗജന്യ അയോധ്യ തീർത്ഥാടന പദ്ധതി കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. എ സി ട്രെയിൻ ടിക്കറ്റ്, താമസം, ഭക്ഷണം, പ്രാദേശിക യാത്ര തുടങ്ങിയ എല്ലാ ചെലവും സർക്കാർ പദ്ധതിയിൽ സർക്കാർ വഹിക്കും.
പുരി, ഹരിദ്വാർ, മഥുര, വൃന്ദാവൻ, വൈഷ്ണോ ദേവി, രാമേശ്വരം, ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുതിർന്ന പൗരൻമാർക്കായി സൗജന്യ തീർഥ യാത്ര പദ്ധതികൾ നിലവിൽ ഡൽഹി സർക്കാറിന് കീഴിലുണ്ട്.