തിരുവനന്തപുരം > കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിനെ അക്രമിച്ചതിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുണ്ടും മടക്കിക്കുത്തി തറഗുണ്ടപോലെയാണ് ജോജു പെരുമാറിയതെന്ന് സുധാകരന് പറഞ്ഞു. വാഹനം തകര്‍ക്കേണ്ടി വന്നത് സമരക്കാര്‍ക്കെതിരെ ചീറിപ്പാഞ്ഞതുകൊണ്ടാണ്. സ്വാഭാവികമായ പ്രക്രിയയാണിതെന്നും സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോജു മദ്യപിച്ച് അക്രമം നടത്തുകയായിരുന്നു. സ്്ത്രീകളോടും അപമര്യാദയായി പെരുമാറി. ജോജുവിനെതിരെ പൊലീസ് നടപടി എടുക്കണം. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്നാണ് ജനം കുറ്റപ്പെടുത്തുന്നത്. -സുധാകരന് പറഞ്ഞു.