പേരിന് പിന്നിൽ:
സംസ്ഥാനത്തിന് കേരളം എന്ന പേര് വന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാദങ്ങളുണ്ട്. തെങ്ങുകൾ (കേരം) ധാരാളമായി കാണപ്പെടുന്ന ഭൂപ്രദേശം എന്ന അർത്ഥത്തിലാണ് കേരളം എന്ന് വിളിച്ചതെന്ന് ചിലർ. എന്നാൽ ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന പ്രദേശം അക്കാലത്ത് ചേരളം എന്നറിയപ്പെടുകയും പിന്നീട് കേരളമായി പരിണമിയ്ക്കുകയും ചെയ്തുവെന്നും പറയുന്നു.
മലയാളി മറക്കാത്ത :
മലയാളി ലോകത്തിൻറെ ഏത് കോണിൽ ജീവിച്ചാലും കേരളപ്പിറവി മറക്കാറില്ല. അന്നത്തെ ദിവസം കസവ് വസ്ത്രങ്ങളണിഞ്ഞും ആശംസകൾ പകർന്നും ആ ദിനം ആഘോഷമാക്കാൻ മറക്കാറില്ല. കോവിഡ് ബാധിയ്ക്കുന്നതിന് മുൻപ് വരെ വളരെ ആഘോഷപൂർവ്വം തന്നെ ഈ ദിനം ആഘോഷിയ്ക്കാനും മലയാളി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സംസ്ഥാനം രൂപംകൊണ്ട് വർഷങ്ങൾക്കിപ്പുറം വികസന പാതയിൽ കേരളം ഏറെ മുന്നോട്ട് പോയി, എങ്കിലും ഇനിയും വളരാൻ ഏറെയുണ്ട്, തിരുത്തലുകൾ ആവശ്യമുള്ള മേഖലകളുണ്ട്. മലയാളികളുടെ അഭിമാനമായ കേരളം ഇനിയും ഉയർച്ചയുടെ പടവുകൾ കയറാൻ ഓരോരുത്തരും സ്വയം ശ്രമിക്കേണ്ട സമയം കൂടിയാണിത്. അതിജീവനത്തിൻറെ ഈ കാലത്ത് ഒരേ മനസോടെ ഒരുമിച്ച് മുന്നേറാൻ നമുക്കാവട്ടെ.
കേരളപ്പിറവി ആശംസകൾ:
> സഹ്യസാനു ശ്രുതി ചേർത്തുവെച്ച മണിവീണയാണെന്റെ കേരളം, നീലസാഗരമാതിന്റെ തന്ത്രിയിലുണർത്തിടുന്ന സ്വരസാന്ത്വനം..കേരള പിറവി ആശംസകൾ
> കേരളത്തെ മറക്കാതിരിയ്ക്കാം, മലയാള ഭാഷയെ, നന്മയെ, സ്നേഹത്തെ… എല്ലാവർക്കും
> ഈ കേരളപ്പിറവി ദിനത്തിൽ മലയാളത്തെ ചേർത്ത് പിടിയ്ക്കാം… കേരളപ്പിറവി ആശംസകൾ
> ഓരോ മലയാളിയിലും സ്നേഹത്തിൻറെ നാമ്പുകൾ വിടരട്ടെ… കേരളപ്പിറവി ആശംസകൾ ..
> ഇളംചുണ്ടുകളിൽ ആദ്യമായി നുണഞ്ഞ മധുര ശബ്ദം മലയാളം… എല്ലാവർക്കും കേരളപ്പിറവി ആശംസകൾ