Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കളിചിരി ആരവങ്ങളുയര്‍ന്നു; വീണ്ടും സ്‌കൂള്‍ കാലം

by News Desk
November 1, 2021
in KERALA
0
കളിചിരി-ആരവങ്ങളുയര്‍ന്നു;-വീണ്ടും-സ്‌കൂള്‍-കാലം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > കോവിഡിനെത്തുടര്ന്ന് ഒന്നരവര്ഷത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂളുകള് തുറന്നു. ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് വിദ്യാലയങ്ങളില്നിന്ന് കുരുന്നുകളുടെ കളിചിരി ആരവങ്ങളുയര്ന്നു. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്ഹില് എല്പി സ്കൂളില് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ആന്റണി രാജു, ജി ആര് അനില്, വീണാ ജോര്ജ് എന്നിവരും തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രനും ചടങ്ങില് പങ്കെടുത്തു.

ഒന്നുമുതല് ഏഴുവരെയും 10, 12 ക്ലാസുകളിലെയും 35 ലക്ഷം വിദ്യാര്ഥികളില് മൂന്നിലൊന്ന് കുട്ടികളാണ് ആദ്യ ദിനമെത്തുക. ഒന്നും രണ്ടും ക്ലാസിലെ ആറുലക്ഷത്തിലേറെ കുഞ്ഞോമനകള് ഒന്നിച്ച് ആദ്യമായി സ്കൂളിലേക്കെത്തുന്നുവെന്ന ചരിത്രപ്രാധാന്യവുമുണ്ട് ഇക്കുറി. ഒന്നാം ക്ലാസില് മുന്വര്ഷത്തേക്കാള് 27,000 കുട്ടികള് അധികമായും ചേര്ന്നു. ഒന്നില് 3.05 ലക്ഷം കുട്ടികളും രണ്ടില് 3.02ലക്ഷം കുട്ടികളുമാണെത്തിയത്. മുഴുവന് ക്ലാസുകളിലുമായി 2,54,642 കുട്ടികള് അധികമായെത്തി. പൊതുവിദ്യാഭ്യാസ യജ്ഞം പ്രഖ്യാപിച്ചശേഷം ഇതുവരെ 9,34,310കുട്ടികള് അധികമായെത്തി. 15ന് എട്ട്, ഒമ്പത് ക്ലാസുകള്കൂടി തുറന്ന് ഒരാഴ്ചയ്ക്കകം അന്തിമ കണക്ക് ലഭ്യമാകും.

മന്ത്രി വി ശിവന്കുട്ടിയുടെ നേതൃത്വത്തില് വിവിധ വകുപ്പുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒന്നായി നടത്തിയ ശുചീകരണ പ്രവര്ത്തനങ്ങളടക്കമുള്ള മുന്നൊരുക്കങ്ങള് പൂര്ത്തിയായി. രക്ഷിതാക്കളുടെ ഇഷ്ടപ്രകാരമേ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കേണ്ടതുള്ളൂ. ആദ്യ രണ്ടാഴ്ച ഹാജര് രേഖപ്പെടുത്തില്ല. ഉച്ചവരെയേ ക്ലാസുള്ളൂ. ഗൗരവത്തോടെയുള്ള പഠനവുമില്ല. ശനിയും ക്ലാസുണ്ട്. ആലപ്പുഴയിലെ 50 സ്കൂള് മഴക്കെടുതി പശ്ചാത്തലത്തില് തിങ്കളാഴ്ച തുറക്കില്ല.

ഒരാഴ്ചയ്ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില് മാറ്റം വരുത്തും. വിദ്യാര്ഥികളെ തെര്മല് സ്കാനറുകള് ഉപയോഗിച്ച് പരിശോധിക്കും. എല്ലാ ക്ലാസിന് മുന്നിലും വെള്ളവും സോപ്പും ഉണ്ടാകും. ഉച്ചഭക്ഷണത്തിനും പ്രത്യേക ക്രമീകരണമുണ്ട്. ക്ലാസില് ഒരു പ്രദേശത്തെ വിദ്യാര്ഥികളെയാണ് ഒരു ഷിഫ്റ്റില് പ്രവേശിപ്പിക്കുക. ഒരു ഡോസ് വാക്സിന്പോലും എടുക്കാത്ത അധ്യാപകര്ക്ക് പ്രവേശനമില്ല. അവര് ഉച്ചയ്ക്കുശേഷം ഓണ്ലൈന് ക്ലാസ് എടുക്കണം.

പ്രധാന ചുവടുവയ്പ്: മുഖ്യമന്ത്രി

കോവിഡ് പ്രതിസന്ധിയില്നിന്ന് നാട് ഉണരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടുവയ്പാണ്. അതേറ്റവും മികച്ച രീതിയില് നടപ്പാക്കാന് സമൂഹമൊന്നാകെ പിന്തുണ നല്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില് കുറിച്ചു.

ഓണ്ലൈന് അധ്യയനം നന്നായി കൊണ്ടുപോകാന് സാധിച്ചെങ്കിലും കൂട്ടുകാരുമായിചേര്ന്ന് പഠിക്കാനും കളിക്കാനും കുട്ടികള്ക്ക് സാധിക്കാത്തത് വിഷമകരമായിരുന്നു. വിദ്യാലയങ്ങളില് നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ച വെല്ലുവിളികളുമുണ്ടായിരുന്നു. തിങ്കള് മുതല് ആ സ്ഥിതി മാറുകയാണ്. വിദ്യാലയങ്ങളുടെ പ്രവര്ത്തനം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകുക അതീവ പ്രധാനമാണ്. അതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ അനിവാര്യമാണ്. സ്കൂളുകളിലെ തിരക്ക് നിയന്ത്രണം, സാമൂഹ്യ അകലം, ശുചിത്വം എന്നിവ ഉറപ്പാക്കാനുള്ള നിര്ദേശങ്ങള് നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

മുന്‍ മിസ് കേരളയും റണ്ണറപ്പും കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ചു

Next Post

അധ്യാപകര്‍ രക്ഷിതാക്കളെപ്പോലെ കുട്ടികളെ നോക്കും; ചരിത്രദിനമെന്ന് വിദ്യാഭ്യാസ മന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അധ്യാപകര്‍-രക്ഷിതാക്കളെപ്പോലെ-കുട്ടികളെ-നോക്കും;-ചരിത്രദിനമെന്ന്-വിദ്യാഭ്യാസ-മന്ത്രി

അധ്യാപകര്‍ രക്ഷിതാക്കളെപ്പോലെ കുട്ടികളെ നോക്കും; ചരിത്രദിനമെന്ന് വിദ്യാഭ്യാസ മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.