മഹാമാരി പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും പ്രവേശനത്സവത്തോടെയാണ് കുട്ടികളെ വീണ്ടും സ്കൂളിലേയ്ക്ക് വരവേൽക്കക. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണഅ ഇക്കൊല്ലത്തെ സംസ്ഥാന തല പ്രവേശനോത്സവം. എല്ലാ വര്‍ഷവും ജൂണിലാണ് പ്രവേശനോത്സവം നടക്കുന്നതെങ്കിൽ ഇക്കൊല്ലം ആദ്യമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു സ്കൂളുകള്‍ തുറക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. രാവിലെ എട്ട് മണിയ്ക്കാണ് കോട്ടൺഹിൽ സ്കൂളിൽ പരിപാടികള്‍ ആരംഭിക്കുക.
കുട്ടികളിലെ കൊവിഡ് 19 വ്യാപനം ഒഴിവാക്കാനായി ബയോ ബബിള്‍ അടക്കമുള്ള കര്‍ശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി പ്രത്യേക മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ എല്ലാ കുട്ടികളും സ്കൂളിലേയ്ക്ക് എത്തണമെന്ന നിര്‍ബന്ധവും വിദ്യാഭ്യാസ വകുപ്പിനില്ല. രക്ഷിതാക്കളുടെ അനുമതിയോടു കൂടിയാണ് കുട്ടികള്‍ സ്കൂളിലെത്തുക. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും പരമാവധി സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയി്ച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read:
കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരിട്ടു സ്കൂളിലെത്താത്ത കുട്ടികളോടു വിവേചനം കാണിക്കില്ലന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിട്ടുണ്ട്.
ആദ്യത്തെ രണ്ടാഴ്ചക്കാലം ഉച്ച വരെ മാത്രമായിരിക്കും ക്ലാസുകള്‍ നടത്തുക. കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തില്ല. കൊവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനു ശേഷം കുട്ടികളെ തിരിച്ചു സ്കൂള്‍ അന്തരീക്ഷത്തിലേയ്ക്ക് എത്തിക്കാനാണ് ഈ നടപടി. സ്കൂളിലെത്തുന്ന കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണം. എല്ലാ ദിവസവും തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് കുട്ടികളുടെ ശരീരതാപനിലയും നോക്കണം. ഇതിനായി 2400 തെര്‍മൽ സ്കാനറുകള്‍ സ്കൂളുകളിലേയ്ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇന്നു മുതൽ 8,9 ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകളാണ് തുടങ്ങുക. നവംബര്‍ 15 മുതലാണ് 8, 9, പ്ലസ് വൺ ക്ലാസുകള്‍ക്ക് തുടക്കമാ
Also Read:
അതേസമയം, കേരളത്തിൽ ഇനിയും 2282 അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്ക്. ഇതിൽ മതപരമായ കാരണം മൂലം വാക്സിനെടുക്കാത്തവരുമുണ്ട്. ഇവരോട് സ്കൂളിലേയ്ക്ക് തത്കാലം വരരുത് എന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.