ബീജിങ്
കോവിഡ് പ്രതിരോധ വാക്സിന് രാജ്യങ്ങൾ പരസ്പരം അംഗീകാരം നൽകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ജി20 ഉച്ചകോടിയിൽ വീഡിയോ ലിങ്കിലൂടെ സംസാരിക്കവെയായിരുന്നു ഷിയുടെ അഭ്യർഥന. വാക്സിൻ വികസിപ്പിക്കുന്നതിലും എത്തിക്കുന്നതിലും രാജ്യങ്ങളുമായി സഹകരിക്കാൻ ചൈന തയ്യാറാണ്. വാക്സിനുകളുടെ മേലുള്ള അവകാശം ഒഴിവാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനത്തിന് ചൈനയുടെ പിന്തുണ ഷീ ആവർത്തിച്ചു. വികസ്വര രാജ്യങ്ങളിലേക്ക് സാങ്കേതികവിദ്യ കൈമാറാൻ വാക്സിൻ കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന ലോകത്തിന് 160 കോടി ഡോസ് വാക്സിന് നൽകിയിട്ടുണ്ട്.