ചെന്നൈ > തമിഴ്നാട്ടില്‍ ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ അവഹേളിക്കപ്പെട്ട യുവതിക്കൊപ്പം, അതേ ക്ഷേത്രമുറ്റത്തിരുന്ന് ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി ശേഖര്‍ ബാബു. കഴിഞ്ഞ ദിവസം മഹാബലിപുരം സ്ഥലശൈല ക്ഷേത്രത്തിലാണ് യുവതിയ്ക്ക് വിവേചനം നേരിടേണ്ടിവന്നത്. നരിക്കുറവ സമുദായത്തിൽ പെട്ട അശ്വനിയെന്ന യുവതിയെ അമ്പലത്തിൽ നടന്ന അന്നദാനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
This picture shows us how effective a Govt intervention can be in case of discrimination based on caste in places of worship.
This is a powerful statement by Minister @PKSekarbabu sir.
Importance of temples to be with the govt. #EffectiveGovernance #HRCE pic.twitter.com/cRStZ6AAlM
— Yazhini PM (@yazhini_pm) October 29, 2021
അന്നദാനത്തിനായി കാത്തുനിന്ന അശ്വിനിയോട് ക്ഷേത്ര ഭാരവാഹിയായ ഒരാൾ വന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് സാധുകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പുറത്ത് പോയി കാത്തുനില്‍ക്കാനും ഭക്ഷണം ബാക്കി വന്നാൽ പുറത്ത് കൊണ്ടുവന്നുതരാമെന്നും ഇയാൾ പറഞ്ഞതായി അശ്വിനി ആരോപിച്ചിരുന്നു.
ഇതിനെ യുവതി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശ്രദ്ധയിൽ പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അതിവേഗം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ദേവസ്വം മന്ത്രി ക്ഷേത്രത്തിലെത്തി അശ്വനിയെ കണ്ടത്.