Also Read :
വൈകിയാണെങ്കിലും തനിക്ക് നീതി ലഭിച്ചു. പക്ഷേ കാലം സത്യത്തെ ചേർത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു.
തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും വിമാനത്താവളത്തിൽ വച്ച് പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്.
Also Read :
കേരളത്തിൽ നടന്ന ഒരു കേസിൽ ചിലരെ കുരുക്കാൻ വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന ആരോപണത്തിൽ ബിനീഷ് വ്യക്തമാക്കി.
ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതിൽ ആശ്വാസമുണ്ടെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറിയായി തിരിച്ചുവരുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു.
Also Read :
ബിനീഷിന്റെ സഹോദരൻ ബിനോയ് കോടിയേരിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ബിനീഷിനെ സ്വീകരിക്കാനെത്തിയിരുന്നു. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. ബിജെപിയാണ് ഇതിനു പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നുവെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.