കാമുകി സോക്സ് കഴുകാത്തതിനാൽ ജോലിക്ക് ഹാജരാകാൻ സാധിക്കില്ല എന്നാണ് ഒരാൾ ബോസിന് മെസ്സേജ് അയച്ചത്. സോക്സിടാതെ വരാൻ ബോസ് നിർബന്ധിക്കുമോ എന്ന് പേടിച്ചാവും തന്റെ ഷൂവിൽ രണ്ട് ദ്വാരങ്ങളുണ്ട് എന്നും അതുകൊണ്ട് സോക്സില്ലാതെ തനിക്ക് ഷൂ ധരിക്കാൻ പറ്റില്ല എന്നും ജീവക്കാരൻ ബോസിന് മെസ്സേജ് അയച്ചിട്ടുണ്ട്.
ബോസ് കെൻ മൂർ നേരെ ഈ മെസ്സേജിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഒപ്പം തന്റെ മറുപടിയും മൂർ പോസ്റ്റ് ചെയ്തിട്ടുണ്ട്. “നല്ല തമാശ, സോക്സ് ഇല്ലാത്തുകൊണ്ട് ഇന്ന് ഓഫീസിൽ വരാൻ പറ്റില്ല അല്ലെ? നാളെ കാണാം. ഇത് നിനക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നാളെ ഞാൻ ഓഫിസിലേക്ക് വരണ്ട എന്നാകും മറുപടി പറയുക” മൂർ കുറിച്ചു.
ജോലി ഒഴിവാക്കാനുള്ള മനുഷ്യന്റെ ഒഴികഴിവ് നെറ്റിസൺമാർക്ക് അത്ര ബോധ്യപ്പെട്ടില്ല. ഒരു ദിവസം വൃത്തികെട്ട സോക്സുകൾ ധരിക്കാം അല്ലെങ്കിൽ ജോലിക്ക് പോകുന്ന വഴിയിൽ പുതിയത് വാങ്ങാം എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഒരു ജോടി കടം കൊടുക്കാൻ മുതലാളി ആ ജീവക്കാരന്റെ വീട്ടിൽ വരേണ്ടതായിരുന്നുവെന്ന് മറ്റു ചുളരുടെ അഭിപ്രായം. “ഒഴികഴിവ് പുസ്തകത്തിലെ ഏറ്റവും അവസാനത്തെ ഒഴിവുകഴിവാണ് ഇയാൾ എടുത്ത് പ്രയോഗിച്ചിരിക്കുന്നത്” എന്നാണ് ഒരാളുടെ നിഗമനം.