കൊച്ചി > തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു. ഫിയോക്ക് ചെയര്മാന് ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്. ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. പിന്നാലെ വിഷയത്തിൽ പ്രതിഷേധവുമായി തിയറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. ഇതിനും പിന്നാലെയാണ് ആന്റണിയുടെ രാജി.