വിവാഹ ബന്ധങ്ങളെക്കുറിച്ചും ഉത്രവധക്കേസിനെക്കുറിച്ചും സംസാരിക്കവെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കാര്യം എന്നു പഞ്ഞുകൊണ്ടാണ് ദത്ത് വിവാദത്തിൽ മന്ത്രി പ്രതികരിച്ചത്.
Also Read :
‘‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, അപ്പോൾ സുഹൃത്തിന്‍റെ ഭാര്യയെ ഒന്നുകൂടി പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ഞാൻ ഇത് ആരെയും വിമർശിക്കുകയല്ല. കുട്ടിക്ക് കുട്ടിയുടെ കുട്ടിയെ സംരക്ഷിക്കണം, കിട്ടണം എന്ന വാദത്തിനൊന്നും ഞങ്ങൾ എതിരല്ല”- സജി ചെറിയാൻ പറഞ്ഞു. ആ അച്ഛന്‍റെ അമ്മയുടെയും മനോനില മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എനിക്കും മൂന്നു പെൺകുട്ടികളാണ് അതുകൊണ്ടാണു ഞാൻ പറഞ്ഞത്. അവരെ പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. പത്തൊമ്പതാമത്തെ വയസിൽ ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. എങ്ങോട്ടാണു പോയത്. അവളുടെ ഇരട്ടി പ്രായമുള്ള ഒരുത്തൻ, രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാൾ, അതിനുശേഷം കൂട്ടുകാരന്‍റെ ഭാര്യയെ കൊണ്ടുപോയവൻ. ഒന്നാലോചിച്ച് നോക്കിയേ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം.”- സജി ചെറിയാൻ പറഞ്ഞു.
Also Read :
വളരെ വ്യത്യസ്തങ്ങളായ ഒരുപാട് കാര്യങ്ങൾ കേരള സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. ലൈംഗികതയ്ക്കും മദ്യശാലകൾക്കുമെതിരായ നിലപാടുകൾക്കെതിരെയും മന്ത്രി വിമർശനങ്ങളുന്നയിച്ചിരുന്നു.