പുഷ്പക്കിനെ ഓർമയില്ലേ? കറുപ്പും പച്ചയും നിറത്തിലുള്ള സാരി ധരിച്ച ഫോട്ടോകൾ പോസ്റ്റ് ചെയ്ത് ഏപ്രിലിൽ വൈറലായ കക്ഷിയെ ഓർക്കുന്നുണ്ടോ? അതെ കക്ഷിയാണ് പുഷ്പക്ക് സെൻ. കൊൽക്കത്ത സ്വദേശിയായ സെൻ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് ലോകത്തെ പ്രമുഖ ഫാഷൻ ഹബ്ബുകളിലൊന്നായ മിലാനിലെ തെരുവുകളിൽ പോസ് ചെയ്താണ്.
കറുത്ത സാരിയും മുകളിലായി ബ്ലേസർ ധരിച്ച ചിത്രങ്ങൾ സെൻ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. കടും ചുവപ്പ് നിറത്തിലുള്ള പൊട്ടും കൂളിംഗ് ഗ്ലാസും കൂടെയായപ്പോൾ സംഭവം കളറായി. “സാരി ഉടുത്തിരിക്കുന്ന ഒരു പുരുഷൻ എവിടെയും എത്താനാവില്ലത്രേ? ലോകത്തിലെ പ്രധാന ഫാഷൻ തലസ്ഥാനങ്ങളിലൊന്നായ തെരുവുകളിൽ നിന്നാണ് ഈ ഫോട്ടോ എന്ന് നീണാള്ക്കറിയാമോ?” എന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സെൻ എഴുതി.
നിരവധി പേരാണ് പുഷ്പക്കിനെ അഭിനന്ദിച്ച് പ്രതികരണം അറിയിക്കുന്നത്. “നിന്റെ നെറ്റിയിലെ ആ ചുവന്ന പൊട്ട് സൗന്ദര്യം വർദ്ധിപ്പിച്ചു” എന്നാണ് ഒരാളുടെ കമന്റ്. “ചുവന്ന പൊട്ട് അതിനെ കൂടുതൽ മനോഹരമാക്കുന്നു”, മറ്റൊരാളുടെ അഭിപ്രായം. “നിങ്ങൾ നിങ്ങളുടെ സാരി നന്നായി ധരിച്ചിരിക്കുന്നു. അനുഗ്രഹീതനായി തുടരുക, നിങ്ങൾ ചെയ്യുന്നത് ആസ്വദിക്കൂ,” മൂന്നാമതൊരാൾ കുറിച്ചു.