തൊടുപുഴ > മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർകൂടി ഉടൻ തുറക്കും. രാത്രി 9 മണിയോടെയാണ് ഒരു ഷട്ടർ കൂടി 30സെന്റിമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കേരളത്തിന്റെ ആവശ്യപ്രകാരമാണ് ഒരു ഷട്ടർ കൂടി തുറക്കാൻ തീരുമാനിച്ചത്. നിലവിൽ 550ക്യൂമിക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഒരു ഷട്ടർകൂടി ഉയർത്തുന്നതോടെ സെക്കൻഡിൽ 825 ഘനയടി വെള്ളം പുറത്തേക്കൊഴുകും.
നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറിൽ ഉയരുകയെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.