Also Read :
രാജ്യത്തെ ഒന്നാക്കി കൊണ്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലനിൽക്കണം. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണം, ചെറിയാല്‍ ഫിലിപ്പ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ചെറിയാൻ ഫിലിപ്പ് കുടുംബാംഗമെന്ന് എ കെ ആന്റണി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ടതിന് ശേഷമായിരിക്കും കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച പ്രഖ്യാപനമെന്ന് ചെറിയാൻ ഫിലിപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Also Read :
അദ്ദേഹത്തിന് ഉപദേശത്തിന്റെ ആവശ്യമില്ല. ചെറിയാൻ കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷം. ചെറിയാൻ ഒരിക്കലും സിപിഎമ്മിൽ അംഗത്വമെടുത്തിട്ടില്ല. ചെറിയാന്റെ സുഹൃത്തുക്കളൊക്കെ കോൺഗ്രസുകാരാണ്. കോൺഗ്രസ് പാര്‍ട്ടിയിൽ വന്ന ഉടനെ ആര്‍ക്കും പദവികള്‍ കിട്ടില്ല. ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നൽകുമെന്ന് കരുതുന്നില്ല. എന്ത് പദവി നൽകണമെന്ന് കെപിസിസി പ്രസിഡന്റ് തീരുമാനിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരായ ഗുവാഹത്തി പ്രസംഗമോര്ത്തെടുത്ത് ആന്റണി. തന്റെ നിലപാട് പുറംലോകമറിഞ്ഞത് ചെറിയാന്റെ ചങ്കൂറ്റം കാരണമാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
Also Read :
2000 ത്തിലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട് ഇടതുപക്ഷ സഹയാത്രികനാകുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം തിരികെ കോൺഗ്രസിലേക്ക് മടങ്ങിയത്. ചെറിയാൻ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരന്, വി ഡി സതീശന് തുടങ്ങിയ നേതാക്കളെല്ലാം ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് നേരത്തെ സ്വാഗതം ചെയ്തിരുന്നു.
ഇടതുപക്ഷത്തേക്ക് ചേക്കേറിയ ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ, പരാജയപ്പെടുകയായിരുന്നു.