മാഡ്രിഡ്
സ്പാനിഷ് ഫുട്ബോൾ ലീഗിൽ ലീഡെടുക്കാനുള്ള അവസരം റയൽ മാഡ്രിഡ് കളഞ്ഞു. ഒസാസുനയോട് സമനില വഴങ്ങി 0–-0. ജയിച്ചാൽ റയലിന് ഒന്നാംസ്ഥാനത്ത് രണ്ട് പോയിന്റ് ലീഡാകുമായിരുന്നു. 10 കളിയിൽ 21 പോയിന്റാണ് റയലിന്. രണ്ടാമതുള്ള സെവിയ്യക്കും ഇതേ പോയിന്റാണ്.
ഗോൾവ്യത്യാസത്തിലാണ് റയൽ മുന്നേറിയത്. റയൽ ബെറ്റിസിനും റയൽ സോസിഡാഡിനും 21 പോയിന്റാണ്. ചാമ്പ്യൻമാരായ അത്ലറ്റികോ മാഡ്രിഡ് ഒമ്പതു കളിയിൽ 18 പോയിന്റോടെ ഏഴാമതാണ്.