റോം
ഫ്രാൻസിസ് മാർപാപ്പയുമായി വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തുന്ന കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം റദ്ദാക്കി വത്തിക്കാൻ . അപ്പസ്തോലിക കൊട്ടാരത്തിലെ സിംഹാസന മുറിയിൽവച്ച് ബൈഡൻ മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നതിന്റെയും മാര്‍പാപ്പയുടെ ലൈബ്രറിയിൽ നടക്കുന്ന സംഭാഷണത്തിന്റെയും ദൃശ്യം തത്സമയ സംപ്രേഷണം ചെയ്യില്ല. കത്തോലിക്കാ വിശ്വാസിയായ അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ബൈഡന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയാണ് ഇത്.