കൊച്ചി: ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷൻ ത്രില്ലർ ‘ എനിമി ‘ ദീപാവലിക്ക് ലോകമെമ്പാടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. “ഇരുമുഖൻ’,’ അരിമാ നമ്പി ‘ എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് ‘എനിമി ‘യുടെ രചയിതാവും സംവിധായകനും.
ജനപ്രീതി നേടിയ ‘ അവൻ ഇവൻ ‘ എന്ന സിനിമക്ക് ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മൃണാളിനി രവിയും ,മംതാ മോഹൻദാസുമാണ് നായികമാർ. പ്രകാശ് രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമ്പി രാമയ്യ, കരുണാകരൻ, മാളവികാ അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ആർ.ഡി.രാജ ശേഖർ ഛായാഗ്രാഹണവും. ഗാനങ്ങൾക്ക് എസ്. തമൻ സംഗീതവും പകരുമ്പോൾ സാം. സി. എസ് പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നു. രവി വർമ്മനാണ് ‘ എനിമി ‘ യിലെ അതി സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത അവകാശപ്പെടുന്ന ആക്ഷൻ എൻ്റർടൈനറായ ‘ എനിമി’യുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. യൂട്യൂബിൽ മുപ്പതു ലക്ഷം കാഴ്ചക്കാരെ നേടി ചലച്ചിത്ര ലോകത്തിനും ആരാധകർക്കും വൻ പ്രതീക്ഷയാണ് ചിത്രം നൽകിയിരിക്കുന്നത്.
മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാറാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിൻ്റെ നിർമ്മാണം. വാർത്താവിതരണം സി. കെ. അജയ് കുമാർ.
