ചിറ്റാർ > പത്തനംതിട്ട പമ്പാവാലി വട്ടപ്പാറയിൽ ഉരുൾപൊട്ടൽ. സമീപത്തെ വീടുകളിലേക്ക് വെള്ളംകയറി. മേമുറിയിൽ അരവിന്ദാക്ഷൻ്റെ വീടിൻ്റെ സംരക്ഷണ ഭിത്തി തകർന്നു.10 അടി താഴ്ചയിലേക്കാണ് വീടിൻ്റെ അടിത്തറയോടു ചേർന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. പുലരി ഹോട്ടലിലേക്കും വെള്ളംകയറി.
സമീപത്തെ ഹാളിൽ സിപിഐ എം ലോക്കൽ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ഉരുൾപൊട്ടൽ. ഹാളിൽ വെള്ളവും മണലും കയറിയതിനെ തുടർന്ന് ആളുകൾ ഇറങ്ങി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 നാണ് സംഭവം. വട്ടപ്പാറയിൽ മുകൾ ഭാഗത്താണ് ഉരുൾ പൊട്ടിയത്.