കോട്ടയം: കണമല ഏയ്ഞ്ചൽ വാലിയിൽ ഉരുൾപൊട്ടി. മൂന്ന് വീടുകളിൽ വെള്ളം കയറി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം.
സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ഉരുൾപൊട്ടിയൊഴുകിയത്. വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകൾ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് എയ്ഞ്ചൽ വാലി. വനത്തിനുള്ളിലാണ് ഉരുൾ പൊട്ടിയത് എന്നാണ് സൂചനകൾ. സംഭവസ്ഥലത്തേക്ക് എൻഡിആർഎഫിന്റെ സംഘം തിരിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ ഇന്ന് വ്യാപകമായ മഴ തുടരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്തിപല സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്.
Content Highlights:Kottayam Kanamala Angel Valley Landslide