തിരുവനന്തപുരം
ഭരണ നടപടിക്രമം ലഘൂകരിക്കാൻ സെക്രട്ടറിയറ്റ് മാന്വലിൽ മാറ്റംവരുത്താനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഉന്നതയോഗം തീരുമാനിച്ചാൽ അ ക്കാര്യം വീണ്ടും പരിശോധനയ്ക്ക് താഴേക്ക് പോകുന്നതിൽ അസ്വാഭാവികതയുണ്ട്.
ഹൈക്കോടതിയുമായി ബ ന്ധപ്പെട്ട പ്രശ്നത്തിൽ ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവർ തീരുമാനമെടുത്ത കടലാസ് വീണ്ടും പരിശോധിക്കേണ്ടിവരുന്നു. ഇതാവശ്യമില്ല. ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കുന്നു. കോടതിഭാഷ മലയാളത്തിലാക്കാൻ നടപടി ആരംഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.