Also Read :
കേരളത്തിൽ ലഹരി കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു. തൊണ്ടിയായി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവും കൂടി. ഇത് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി എന്നാണ് വ്യക്തമാക്കുന്നത് എക്സൈസ് മന്ത്രി സഭയെ അറിയിച്ചു. എം കെ മുനീറിന്റെ ചോദ്യത്തിന് എക്സൈസ് മന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.
ലോക് ഡൗണാണ് പ്രധാന കാരണമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തൽ. 2016 മുതൽ 17 വരെയുള്ള സമയത്ത് വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യമാണ്. 150.13 ലക്ഷം കെയ്സ് ബിയറും വിറ്റിരുന്നു.
എന്നാൽ 2020 – 21 ൽ മദ്യവിൽപ്പന 187.22 ലക്ഷം കെയ്സ് ആയി കുറഞ്ഞു. ബിയർ 72.40 ലക്ഷം കെയ്സ് വിറ്റു. ബീയര്‍ വിൽപ്പന പകുതിയായി കുറഞ്ഞുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.
Also Read :
ലഹരിമരുന്ന് കേസുകളിൽ പിടിച്ചെടുക്കുന്ന തൊണ്ടി മുതലിന്റെ അളവ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. അളവ് പുതുക്കി നിശ്ചയിക്കാൻ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തുവെന്നും മന്ത്രി അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ എക്സസിന് അധികാരം നൽകാനും ഭേദഗതിക്കായി ശുപാർശ ചെയ്തതായും മന്ത്രി അറിയിച്ചു.
അതേസമയം, മദ്യ വിൽപന കുറഞ്ഞെങ്കിലും മദ്യത്തിൽ നിന്നുള്ള വരുമാനം വർധിച്ചു. നികുതി കൂട്ടിയതാണ് ഇതിന് കാരണം. ഉപഭോഗം കുറഞ്ഞാലും വർധിച്ച നികുതിയിലൂടെ വരുമാനം കൂടി. മദ്യശാലകൾ പൂട്ടുന്നത് കൊണ്ട് ഉപഭോഗം കുറയില്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു.
Also Read :
പുതിയ വിൽപന ശാലകൾക്ക് അനുമതി നൽകിയിട്ടില്ല. ടൂറിസം പ്രോത്സാഹിപ്പിക്കാർ ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നുണ്ട്. മദ്യ നിരോധനമല്ല മദ്യ വർജ്ജനമാണ് സർക്കാർ നയം. ബോധവത്കരണത്തിലൂടെ മദ്യ ഉപഭോഗം കുറയ്ക്കുമെന്നും എം വി ഗോവിന്ദൻ രേഖാമൂലം സഭയെ അറിയിച്ചു.