മുല്ലപ്പെരിയാര്‍ ഡാം നിര്‍മിക്കാൻ റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണം കണ്ടെത്തണമെന്നും ഇല്ലെങ്കിൽ ജനങ്ങള്‍ പണമുണ്ടാക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളം പണം മുടക്കി ഡാം നിര്‍മിച്ചാലും തമിഴ്നാടിനു വെള്ളം കൊടുക്കണം. തിമിഴ്നാട്ടിലുള്ളതും നമ്മുടെ സഹോദരങ്ങളാണ്. അവിടെ നിന്നാണ് കേരളത്തിന് ആവശ്യമായ പച്ചക്കറിയും മുട്ടയും അടക്കമുള്ള വിഭവങ്ങള്‍ എത്തുന്നത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലല്ല, സാധിക്കുമെങ്കിൽ എല്ലാ ജില്ലകളിലും വെള്ളം കൊടുക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. പുതിയ ഡാം നിര്‍മിക്കുമ്പോള്‍ അത് ഭൂകമ്പത്തെ പ്രതിരോധിക്കുന്നതാണെന്ന് ഉറപ്പാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
Also Read:
ഡാം ദുര്‍ബലമാണെന്ന ആരോപണം ആവര്‍ത്തിച്ച പിസി ജോര്‍ജ് പുതിയ ഡാം പണിയണോ എന്ന കാര്യം സുപ്രീം കോടതിയല്ല തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. ഡാമിനടിയിലൂടെ വെള്ളവും സുര്‍ക്കി മിശ്രിതവും ചോരുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. അന്ന് ഇഎം ആഗസ്തിയും എംവി ജയരാജനും ഒപ്പമുണ്ടായിരുന്നു. ഡാമിനടിയിൽ ഒരു തോട്ടിലൂടെ വെള്ളം ഒഴുകുന്നതു പോലെ ഒഴുക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും തമിഴ്നാടുമായി വിഷയത്തിൽ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കൊടുത്തില്ലെങ്കിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ വരള്‍ച്ചയുണ്ടാകുമെന്നും ഇക്കാര്യം പരിഗണിച്ചാണ് അന്നത്തെ സര്‍ക്കാരുകള്‍ ബ്രിട്ടീഷ് കാലത്തെ കരാര്‍ പുതുക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 44 നദികളുണ്ട്. തമിഴ്നാടിനു വെള്ളം കൊടുക്കുന്നത് തുടരണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
Also Read:
കേരളത്തിൽ കാലവര്‍ഷം ശക്തിപ്പെടുകയും അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പുതിയ ഡാമിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തിപ്പെട്ടതിനു പിന്നാലെയാണ് പിസി ജോര്‍ജിൻ്റെ പ്രതികരണം. എന്നാൽ ഡാമിൻ്റെ ബലക്ഷയം സംബന്ധിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാൽ പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യമായ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.