Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു; വയനാട്ടില്‍ കീഴടങ്ങിയ കബനി ദളം ഡെപ്യൂട്ടി കമാൻഡന്‍റ്

by News Desk
October 27, 2021
in KERALA
0
മാവോയിസ്റ്റ്-ആശയങ്ങള്‍ക്ക്-പ്രസക്തി-നഷ്ടപ്പെട്ടു;-വയനാട്ടില്‍-കീഴടങ്ങിയ-കബനി-ദളം-ഡെപ്യൂട്ടി-കമാൻഡന്‍റ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കല്‍പ്പറ്റ: മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നും സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും വയനാട്ടിൽ കീഴടങ്ങിയ മവോയിസ്റ്റ് നേതാവ് ലിജേഷ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്‍റായിരുന്ന ലിജേഷ് എന്ന രാമു (37) തിങ്കളാഴ്ച രാത്രിയാണ് കീഴടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങല്‍- പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ആദ്യമായി ഒരു വയനാട്ടില്‍ കീഴടങ്ങിയത്.

സിപിഐ (മാവോയിസ്റ്റ്) കബനിദളത്തിലെ ഡെപ്യൂട്ടി കമാൻഡന്‍റായിരുന്ന പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാന്‍ ഐ പി എസിന് മുമ്പാകെയാണ് ആയുധങ്ങളില്ലാതെ കീഴടങ്ങിയത്.

Also Read :
കബനി ദളത്തിന്‍റെ ഡെപ്യൂട്ടി കമാൻഡന്‍റായിരുന്ന ലിജേഷ് കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴു വര്‍ഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇദ്ദേഹം പുല്‍പ്പള്ളിയില്‍നിന്നു വർഷങ്ങൾക്ക് മുമ്പ് കര്‍ണാടകയിലേക്കു ഇഞ്ചിപ്പണിക്കുപോയ നിര്‍ധന കുടുംബത്തിലെ അംഗമാണ്.

ലിജേഷിന്‍റെ ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. എന്നാല്‍ നിലവിൽ ഇവര്‍ കീഴടങ്ങിയിട്ടില്ല. മാവോയിസ്റ്റ് ആശയത്തിന്‍റെ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്ന് ഐ ജി അശോക് യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ച് മുഖ്യധാരയിലെത്താന്‍ തീരുമാനിച്ച ലിജേഷിനെ കേരള പോലീസ് സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read :
ലിജേഷിന്‍റെ കീഴടങ്ങല്‍ മാവോയിസ്റ്റ് ദളങ്ങളിലെത്തിയ മറ്റു ചെറുപ്പക്കാര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി ഉപയോഗപ്പെടുത്താന്‍ പ്രേരണയാകും. മാവോയിസ്റ്റ് ആക്ഷനുകളുമായി ബന്ധപ്പെട്ടു ലിജേഷിനെതിരെ സംസ്ഥാനത്തു കേസുകള്‍ ഉണ്ടെന്നും ഐ ജി പറഞ്ഞു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം രണ്ടു മാസത്തിനുള്ളിൽ ലിജേഷിനുള്ള പുനരധിവാസ പാക്കേജില്‍ തീരുമാനമെടുക്കും.

2018 മെയ് മാസത്തിലാണ് മാവോയിസ്റ്റുകള്‍ക്കായുള്ള കീഴടങ്ങല്‍- പുനരധിവാസ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രകാരം മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്കു ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപ വരെയാണ്. ഇത്തരത്തില്‍ കീഴടങ്ങുന്നവര്‍ ആദ്യഘട്ടത്തിൽ പോലീസ് നിരീക്ഷണത്തിലുമായിരിക്കും. ലിജേഷിനു ആവശ്യമായ എല്ലാ സുരക്ഷയും നല്‍കുമെന്ന് ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.

Previous Post

എംജി സർവകലാശാല തെരഞ്ഞെടുപ്പ്‌ നടന്നത്‌ നീതിയുക്തമായി: മന്ത്രി ബിന്ദു

Next Post

ബസിനുള്ളില്‍ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍; വിദ്യാർഥികളുടെ സുരക്ഷിത യാത്രയ്ക്ക് സജ്ജീകരണം ഇങ്ങനെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബസിനുള്ളില്‍-തെര്‍മല്‍-സ്കാനര്‍,-സാനിറ്റൈസര്‍;-വിദ്യാർഥികളുടെ-സുരക്ഷിത-യാത്രയ്ക്ക്-സജ്ജീകരണം-ഇങ്ങനെ

ബസിനുള്ളില്‍ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍; വിദ്യാർഥികളുടെ സുരക്ഷിത യാത്രയ്ക്ക് സജ്ജീകരണം ഇങ്ങനെ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.