ഈ മഹാമാരിക്കാലത്ത് പൊരുതിയും, പൊരുത്തപ്പെട്ടും നമ്മൾ മുന്നേറുമ്പോൾ നഷ്ടങ്ങളും, കഷ്ടപ്പാടുകളും ഏറെയാണ്. നഷ്ടപ്പെടാതിരിക്കാനും കഷ്ടത അനുഭവിക്കുന്നവരോട് സഹാനുഭൂതിയോടെ പെരുമാറാനും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിലേറെ തന്നെയാണ്. കരുതലും, സാന്ത്വനവും, സമാശ്വാസങ്ങളും സാംസ്കാരിക വളർച്ചയുടെ തുടർച്ചയെന്നവണ്ണം പോൽ വിപഞ്ചിക ഗ്രന്ഥശാല മെൽബൺ നെഞ്ചേറ്റുകയാണ്.
കഴിഞ്ഞ വർഷത്തേതുപോലെ വിപഞ്ചിക ഗ്രന്ഥശാലയുടെ കേരളപ്പിറവി ദിനാഘോഷം ഓൺലൈനിൽ ആലോഷിക്കുകയാണ്.
*2021 ഒക്ടോബർ 31 ഞായറാഴ്ച ആസ്ട്രേലിയൻ സമയം വൈകീട്ട് 7 മണിക്ക് (ഇന്ത്യൻ സമയം ഉച്ചക്ക് 1.30 മണി )പ്രശസ്ത മലയാള സിനിമാ താരം ശ്രീ.സുനിൽ സുഖദ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിക്കുന്നു*.
തുടർന്ന് ശ്രദ്ധേയമായ അമേച്വർ നാടകങ്ങളാൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായും, നിരവധി അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ യുവ നാടക സംവിധായകൻ *ശ്രീ.അരുൺ ലാലിൻ്റെ നേതൃത്വത്തിൽ , ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയ്യറ്റർ കേരള* അവതരിപ്പിക്കുന്ന *”ഇൻ്റർവ്യൂ “* എന്ന നാടകവും,*കതിരാട്ടം നാടൻ കലാവേദി* എന്നപ്പേരിൽ ശ്രീ.അയ്യപ്പദാസും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ഉണ്ടായിരിക്കുന്നതാണ്.
*ശ്രീമതി. മാലതി മാധവൻ അവതാരകയായി* എത്തുന്ന പരിപാടിയിൽ ആസ്ട്രേലിയയിലെ പ്രിയ എഴുത്തുകാരി *ശ്രീമതി. ബിൻസി അഭിലാഷിൻ്റെ നാടകഗാനങ്ങളും*, പെരിന്തൽമണ്ണയിലെ അധ്യാപകൻ കൂടിയായ *ശ്രീ.മനോജ്കുമാറിൻ്റെ കവിതാലാപനവും*, മറ്റു കലാപരിപാടികളും ഈ കലാവിരുന്നിൻ്റെ മാറ്റ് കൂട്ടുന്നു.
അതോടൊപ്പം തൃശൂർ കേന്ദ്രമാക്കി മാനസിക വൈകല്യമുള്ള കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളായി പ്രവർത്തിക്കുന്ന AMHA എന്ന സംഘടനക്കും, നൂറിൽപ്പരം കലാകാരൻമാരുടെ വീടുകളിൽ എത്തി അവരുടെ പരിപാടികൾ ലൈവ് പ്രോഗ്രാം ചെയ്ത് അവരുടെ കുടുംബത്തിന് സന്തോഷത്തോടെ പതിനായിരം രൂപ നൽകി ചേർത്തു നിർത്തുന്ന രംഗചേതന തൃശൂരിനും വിപഞ്ചിക മെൽബൺ നമ്മളാൽ ആവുംവിധം പിന്തുണക്കുകയാണ്. AMHA ക്കുള്ള സാമ്പത്തിക സഹായം നൽകുക, രംഗ ചേതനയുടെ അതിജീവന പരിപാടിയുടെ 25,50,75,100 എന്നീ നമ്പറുകളിൽ വരുന്നുള്ള കലാകാരൻമാരേയും, കലാകാരികളേയും സ്പോൺസർ ചെയ്യുക എന്നീ പരിപാടികളും 65-)മത്തെ കേരളപ്പിറവി ദിനാഘോഷ പരിപാടികളോടു കൂടി ‘വിപഞ്ചിക ഗ്രന്ഥശാല മെൽബൺ’നിർവ്വഹിക്കുന്നു.
ചടങ്ങിൽ പങ്കെടുക്കാൻ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Time: Oct 31, 2021 07:00 PM Canberra, Melbourne, Sydney
Join Zoom Meeting : https://us02web.zoom.us/j/88988055282…
Meeting ID: 889 8805 5282
Passcode: KER@piravi
===========
വിപഞ്ചികഗ്രന്ഥശാല(നിർവാഹക സമിതി)
ഈമെയിൽ: vipanchikagrandhasala@gmail.com
ഫോൺ: +61433147235
Please visit our website: http://vipanchikagrandhasala.com/