കോട്ടയം: ചങ്ങനാശ്ശേരി കുറിച്ചിയിൽ 74-കാരന്റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു കുട്ടിയുടെ അച്ഛൻ.
ചങ്ങനാശ്ശേരിയിൽ പലചരക്ക് കട നടത്തിയിരുന്ന യോഗീ ദക്ഷൻ (74)ആണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. സാധനം വാങ്ങാനായി കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു.
കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.തുടർന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Kurichy rape survivor father found dead