മലപ്പുറം
ജനവിരുദ്ധ ബാങ്കിങ് നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന തീരുമാനത്തോടെ കേരള ഗ്രാമീൺ ബാങ്ക് എപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും (ബെഫി) സംസ്ഥാന സമ്മേളനം സമാപിച്ചു. ഗ്രാമീണ് ബാങ്കുകളെ സ്വകാര്യവൽക്കരിക്കരുത്, സിഎസ്ബി
ബാങ്ക് സമരം ഒത്തുതീർപ്പാക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ഞായറാഴ്ച സാംസ്കാരിക സദസ്സിൽ കെ ജയദേവൻ പ്രഭാഷണം നടത്തി. നാഷണൽ ഫെഡറേഷൻ ഓഫ് ആർആർബി എംപ്ലോയീസ് പ്രസിഡന്റ് നാഗഭൂഷൺ റാവു, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ, കെജിബി റിട്ടയറീസ് ഫോറം പ്രസിഡന്റ് സി ഗോവിന്ദൻകുട്ടി, കെജിബി അപ്രൈസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി എസ് വിശ്വൻ എന്നിവർ സംസാരിച്ചു.
വിവിധ ജില്ലകളിൽനിന്നായി 41 പേർ ചർച്ചയിൽ പങ്കെടുത്തു. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ മറുപടി പറഞ്ഞു. ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ടി ജി അനൂപ് ഭാവിപരിപാടികൾ വിശദീകരിച്ചു.
ഭാരവാഹികൾ
കേരള ഗ്രാമീണ് ബാങ്ക് എംപ്ലോയീസ് യൂണിയൻ:
എൻ മീന (പ്രസിഡന്റ്), സി ദീപകുമാർ, വി പി ശ്രീരാമൻ (വൈസ് പ്രസിഡന്റ്), ബിഗേഷ് ഉണ്ണിയൻ (ജനറൽ സെക്രട്ടറി), പി പി സന്തോഷ് കുമാർ, എൻ കെ ബാബു, കെ വിനീത്, വിനീത വിനോദ് (ജോയിന്റ് സെക്രട്ടറി), മനോജ് കെ മോഹൻ (ട്രഷറർ).
കേരള ഗ്രാമീണ് ബാങ്ക് ഓഫീസേഴ്സ് യൂണിയൻ:
പി രാജേഷ് (പ്രസിഡന്റ്), സ്വർണകുമാർ, പി എസ് ശ്രീജിത്ത്, സുധീഷ് കുമാർ (വൈസ് പ്രസിഡന്റ്), ടി ജി അനൂപ് (ജനറൽ സെക്രട്ടറി), കെ കെ രജിതമോൾ, ഇ കെ ചാൾസ്, ജി പ്രശാന്ത്, സി ബൈജു (ജോയിന്റ് സെക്രട്ടറി), കെ എം മോഹൻകുമാർ (ട്രഷറർ), എസ് ബാലചന്ദ്രൻ (കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ), കെ ഇന്ദു (വനിതാ സബ് കമ്മിറ്റി കൺവീനർ-).