കൊച്ചി
നാവികസേന ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കൊച്ചിയിൽനിന്ന് ഗോവയിലേക്ക് സംഘടിപ്പിക്കുന്ന പായ്വഞ്ചി ഓട്ടമത്സരത്തിന് തുടക്കമായി. മത്സരം പുലർച്ചെ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ല ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ത്യൻ നേവൽ സെയിലിങ് അസോസിയേഷനും നേവിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഹ്ഡെയ്, തരിനി, ബുൾബുൾ, നീലകണ്ഠ്, കടൽപ്പുര, ഹരിയാൽ എന്നീ ആറു പായ്വഞ്ചികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരം അഞ്ചുദിവസത്തിനുശേഷം ഗോവയിൽ അവസാനിക്കും. കൊച്ചിമുതൽ ഗോവവരെ 360 നോട്ടിക്കൽ മൈൽ ദൂരമാണ് പായ്വഞ്ചികൾ സാഹസികയാത്ര നടത്തുന്നത്. ഓരോന്നിലും ആറു നാവികസേനാംഗങ്ങളുണ്ട്.















