ന്യൂഡല്‍ഹി> ഡല്‍ഹിയില്‍ ആറു വയസുകാരിയെ ക്രൂര ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. രഘുബിര്‍ നഗര്‍ സ്വദേശി സൂരജാണ് (20) അറസ്റ്റിലായത്.പീഡനത്തിനു ശേഷം ഇയാള്‍ ഒളിവില്‍പോയിരുന്നു.ഡല്‍ഹി രഞ്ജിത് നഗറില്‍ പാത്ര വില്‍പ്പനക്കാരനാണ് സൂരജ്.
ഹരിയാനയിലെ കലനൂരില് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗുരതര പരിക്കേറ്റ കുട്ടി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സൗജന്യ ഭക്ഷണ വിതരണത്തിന് പോയ കുട്ടി കടുത്ത രക്ത സ്രാവത്തോടെയാണ് മടങ്ങി വന്നതെന്നു മാതാപിതാക്കള്‍ പറഞ്ഞു.