ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങളുടെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെതിരെ ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ച ടീമിൽ ഓരോ മാറ്റങ്ങളുമായാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്.
ആദ്യ ഘട്ട ഗ്രൂപ്പ് മത്സരങ്ങൾ കളിച്ചാണ് ബംഗ്ലദേശും ശ്രീലങ്കയും സൂപ്പർ 12 യോഗ്യത നേടിയത്. ഗ്രൂപ്പ് സ്റ്റേജിൽ എ ഗ്രൂപ്പിൽ ശ്രീലങ്ക ഒന്നാമതും ബംഗ്ലാദേശ് ബി ഗ്രൂപ്പിൽ രണ്ടാമതുമായിരുന്നു.
നമീബിയയെ ഏഴ് വിക്കറ്റിനും അയർലണ്ടിനെ 70 റൺസിനും തോൽപ്പിച്ച ശ്രീലങ്ക, അവസാന മത്സരത്തിൽ നെതർലാൻഡിനെ 44 റൺസിന് പുറത്താക്കിയിരുന്നു, തുടർന്ന് എട്ട് വിക്കറ്റിനു ആ മത്സരം ജയിക്കുകയും ചെയ്തു.
മറുവശത്ത്, ബംഗ്ലാദേശിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഓമനെതിരെ 26 റൺസിന് ജയിക്കും മുൻപ് അവർ സ്കോട്ട്ലൻഡിനോട് ആറ് റൺസിന് തോറ്റിരുന്നു, തുടർന്ന് പാപ്പുവ ന്യൂ ഗിനിയയെ 84 റൺസിന് പരാജയപ്പെടുത്തിയാണ് സൂപ്പർ 12 യോഗ്യത നേടിയത്.
Also Read: T20 World Cup: പതിറ്റാണ്ടുകളുടെ ചരിത്രം; ഇന്ത്യ-പാക് പോരാട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍
ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് നഈം, ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹിം, മഹ്മദുള്ള, അഫീഫ് ഹൊസൈൻ, നൂറുൽ ഹസൻ, മഹദി ഹസൻ, മുഹമ്മദ് സൈഫുദ്ദീൻ, നാസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): കുശാൽ പെരേര, പാത്തും നിസ്സങ്ക, ചാരിത് അസലങ്ക, അവിഷ്ക ഫെർണാണ്ടോ, ഭാനുക രാജപക്സെ, ദാസൻ ശനക, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ബിനുറ ഫെർണാണ്ടോ, ലഹിരു കുമാര
The post T20 WC Sri Lanka vs Bangladesh: ശ്രീലങ്കക്ക് ടോസ്, ബംഗ്ലാദേശിനെ ബാറ്റിങിനയച്ചു appeared first on Indian Express Malayalam.