കൊച്ചി > മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വകുപ്പുതല അന്വേഷണം നടത്താനുള്ള ഉത്തരവ് ചോദ്യം ചെയ്ത് ബാങ്ക് സമർപ്പിച്ച ഹർജി ജസ്റ്റിസ് സതിഷ് നൈനാൻ തള്ളി. അന്വേഷണം നടത്താൻ സഹകരണ വകുപ്പ് സ്വീകരിച്ച നടപടികളിൽ അപാകതയില്ലെന്ന് കോടതി വ്യക്തമാക്കി.
വ്യാജ അക്കൗണ്ടുകളും ക്രമവിരുദ്ധ ഇടപാടുകളും കണ്ടെത്തിയതിനെ തുടർന്നാണ് ജോയിന്റ് രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ജോയിന്റ് രജിസ്ട്രാർ നേരിട്ട് പരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബാങ്കിന്റെ ഹർജി. എന്നാൽ രേഖകൾ പരിശോധിച്ചതിൽനിന്നും ബാങ്കിൽ ജോയിന്റ് രജിസ്ട്രാർ നേരിട്ടത്തി പരിശോധന നടത്തിയന്ന് വ്യക്തമായതായി കോടതി പറഞ്ഞു.
അന്വേഷണം തുടരുന്നതിൽ തടസമില്ലന്ന് കോടതി ചൂണ്ടിക്കട്ടി. ബാങ്കിൽ വകുപ്പുതല അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീക്കി. 2019ലാണ് വകുപ്പുതല അന്വേഷണം കോടതി സ്റ്റേ ചെയ്തത്.