മലങ്കര സഭാതര്‍ക്കത്തിൽ ഇനി ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമര്‍ശം. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സുപ്രീം കോടതി വിധിയോടു കൂടി അവസാനിച്ചതാണെന്നും ഇനി ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ സഭയിൽ സമാധാനം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.
മതങ്ങള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്‍ു. രാഷ്ട്രീയത്തിൽ എന്തെങ്കിലും നീതിവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിൽ തിരുത്താൻ മതത്തിന് ഉത്തരവാദിത്തമുണ്ട്. മതങ്ങളിൽ തെറ്റു സംഭവിച്ചാൽ അതു ചൂണ്ടിക്കാട്ടാൻ രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്. എന്നാൽ വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകുന്നത് ശരിയല്ലെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.
Also Read:
പ്രകൃതിയെ കൊള്ളയടിക്കുന്നത് കുടിയേറ്റ കര്‍ഷകരല്ലെന്നും മാഫിയകളാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. പരിസ്ഥിതി ചൂഷണത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ അത്യാര്‍ത്തി കൊണ്ട് പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകരുത്. അതേസമയം, പ്രകൃതിയെ നശിപ്പിക്കുന്നത് കര്‍ഷകരല്ലെന്നും അദ്ദേഹം പറഞ്‍ു. കുടിയേറ്റ കര്‍ഷകരല്ല, മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പ്രകൃതി സംരക്ഷണത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്തു.
Also Read:
കഴിഞ്ഞയാഴ്ചയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായി ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയൻ സ്ഥാനമറ്റത്. സഭയുടെ ഒൻപതാം കാതോലിക്കയാണ് ഇദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച പരുമലയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എപ്പിസ്കോപ്പൽ സൂനഹദോസ് നിര്‍ദേശം അംഗീകരിച്ച സാഹചര്യത്തിലാണ് സ്ഥാനാരോഹണത്തിന് കളമൊരുങ്ങിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പരുമല പള്ളിയിൽ വെച്ച് സ്ഥാനാരോഹണം നടന്നു.
കോട്ടയം വാഴൂര്‍ സ്വദേശിയായ മെത്രോപ്പോലീത്ത 1949 ഫെബ്രുവരി 12നാണ് ജനിച്ചത്. എം എ മാത്തായി എന്നായിരുന്നു ആദ്യ പേര്. എൻഎസ്എസ് കോളേജിലെയും കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാഭ്യാസത്തിനും ശേഷം കോട്ടയം പഴയ സെമിനാരിയിൽ ചേര്‍ന്ന് വൈദികപഠനം തുടങ്ങുകയായിരുന്നു. പഴയ സെമിനാരിയിൽ പ്രൊഫസറായി ജോലി ചെയ്യുമ്പോഴായിരുന്നു മെത്രാനായുള്ള സ്ഥാനക്കയറ്റം. മലബാർ, ഇടുക്കി ഭദ്രാസനങ്ങളുടെ അധിക ചുമതലയും മുൻപ് വഹിച്ചിട്ടുണ്ട്.