യുകെയിലെ ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റ്ഡ് ബെഡ്സാണ് ‘മാട്രസ് ടെസ്റ്റർ’ (മെത്ത ടെസ്റ്റർ) വിഭാഗത്തിലേക്ക് ഉദ്യോഗാർഥിയെ തേടുന്നത്. ഉപഭോക്താക്കൾക്ക് മികച്ച മെത്ത നൽകാനാണ് മാട്രസ് ടെസ്റ്ററിന്റെ പോസ്റ്റ് സൃഷ്ടിച്ചതെന്ന് ക്രാഫ്റ്റ്ഡ് ബെഡ്സ് പറയുന്നു.
മാട്രസ് റെസ്റ്ററായി ജോലി നേടുന്ന വ്യക്തി ഓരോ ആഴ്ചയും ഒരു പുതിയ ഉയർന്ന നിലവാരമുള്ള മെത്തയിൽ കിടന്ന് റിവ്യൂ ചെയ്യണം. ആഴ്ചയിൽ 37.5 മണിക്കൂറാണ് ‘ജോലി’ ചെയ്യേണ്ടത്. എല്ലാ ആഴ്ചയും കമ്പനി ടെസ്റ്ററുടെ വീട്ടിലേക്ക് ഒരു പുതിയ മെത്ത അയയ്ക്കും എന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്ക്സിൽ സീരീസുകൾ കാണുകയോ ഉറങ്ങുകയോ ചെയ്യാം. ഇതിന് ശേഷം എത്ര സുഖകരമാണെന്ന് ബെഡ് എന്ന് മാട്രസ് ടെസ്റ്റർ വിലയിരുത്തേണ്ടതുണ്ട്.
ഉപഭോക്തൃ സംതൃപ്തിയാണ് കമ്പനിയുടെ ഏറ്റവും മുൻഗണനയെന്ന് ക്രാഫ്റ്റ്ഡ് ബെഡ്സിലെ മാർക്കറ്റിംഗ് മാനേജർ ബ്രയാൻ ഡില്ലൻ മിററിനോട് പറഞ്ഞു. ഈ നീക്കത്തിന്റെ ഭാഗമായാണ് മാട്രസ് ടെസ്റ്റർ നിയമനം. “ഞങ്ങളുടെ നിലവിലുള്ള ഷോപ്പർമാരിൽ നിന്ന് ഞങ്ങൾക്ക് മികച്ച ലഭിക്കുന്നുണ്ട്. ഇത് തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് ഒരു മെത്ത ടെസ്റ്ററെ നിയമിക്കുന്നത്. ജോലി നേടുന്ന വ്യക്തി ക്രാഫ്റ്റ്ഡ് ബെഡ്സ് ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കും,” ഡില്ലൻ പറഞ്ഞു.
അപേക്ഷകന് വ്യക്തമായ രേഖാമൂലമുള്ള ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം എന്നതാണ് ഏക യോഗ്യത.