പേര് സൂചിപ്പിക്കും പോലെ വലിപ്പത്തിലും കേമനാണ് ബാഹുബലി ഗോൾഡ് മോമോ. രണ്ട് കിലോയോളം ഭാരമുള്ള ബാഹുബലി ഗോൾഡ് മോമോയെപ്പറ്റി ഫുഡ് ബ്ലോഗ്ഗറായ ദിശ (വാട്ട്എഫുഡിഗേൾ) ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടാൻ കാരണം. “ഇന്ത്യയിൽ ഇത് ആദ്യം. 2 കിലോഗ്രാം ഭാരമുള്ള ഈ കൂറ്റൻ മോമോയിൽ രുചികരമായ പച്ചക്കറികളും മോസറെല്ല ചീസും ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണ്ണവും നിറച്ചിരിക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്ന് തരം സോസുകൾ, ഒരു മയോ ഡിപ്പ്, ഓറഞ്ച് പുതിന മോയീറ്റോ, മധുരത്തിന് രണ്ട് ചെറിയ ചോക്ലേറ്റ് മോമോ എന്നിവയടങ്ങുന്നതാണ് ബാഹുബലി ഗോൾഡ് മോമോ. 6 മുതൽ 8 പേർക്ക് ഇത് കഴിക്കാം എന്ന് ദിശ പറയുന്നു. 1299 രൂപയാണ് ബാഹുബലി ഗോൾഡ് മോമോയുടെ വില.
ഈ വർഷം മാർച്ചിൽ മറ്റൊരു ഭീമൻ മോമോയും ശ്രദ്ധ നേടിയിരുന്നു. ഫുഡ് ബ്ലോഗ്ഗർ അക്ഷിത് ഗുപ്തയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മോമോ എന്ന വിശേഷണവുമായി ഡൽഹിയിൽ നിന്നുള്ള ഈ മോമോ പരിചയപ്പെടുത്തിയത്. ഡൽഹിയിലെ പട്ടേൽ നഗറിലുള്ള ഇൻഡി മോമോ എന്ന് പേരുള്ള കടയിൽ നിന്നുള്ള ഈ മോമോ പത്ത് സാധാരണ വലിപ്പമുള്ള മോമോകൾ ചേർത്ത് വച്ചാൽ എത്ര വലിപ്പമുണ്ടാകും അത്രയും വലുതാണ്.