ദുബായ്: ടി20 ലോകകപ്പിൽ ഇന്നത്തെ രണ്ടാം സൂപ്പർ 12 മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ ബാറ്റിങിനയച്ചു. ഐപിഎല്ലിനിടയിൽ പരുക്കേറ്റ ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ വെസ്റ്റ് ഇൻഡീസ് ടീമിലെത്തി.
രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ടൂർണമെന്റിന് നല്ലൊരു തുടക്കം നേടാൻ ഉറപ്പിച്ചാകും ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുക. രണ്ടു സന്നാഹ മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന വെസ്റ്റ് ഇൻഡീസ് ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കാനാകും ശ്രമിക്കുക.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോസ്ബട്ലർ, ജെയ്സൺ റോയ്, ഡേവിഡ് മലൻ, ഓയിൻ മോർഗൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, മൊയീൻ അലി, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്, ടൈമൽ മിൽസ്
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): എവിൻ ലൂയിസ്, ലെൻഡൽ സിമ്മൺസ്, ക്രിസ് ഗെയ്ൽ, ഷിമ്രോൺ ഹെത്ത്മേയർ, നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസ്സൽ, ഡ്വെയ്ൻ ബ്രാവോ, അകൽ ഹൊസൈൻ, ഓബെഡ് മക്കോയ്, രവി രാംപോൾ
The post T20 World Cup England vs West Indies: ഇംഗ്ലണ്ടിന് ടോസ്, വെസ്റ്റ് ഇൻഡീസിനെ ബാറ്റിങിനയച്ചു appeared first on Indian Express Malayalam.