Also Read:
റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. സ്റ്റേറ്റ് അഡോപ്ഷൻ കമ്മിറ്റി പെറ്റിഷൻ ഫയൽ ചെയ്തിട്ടുണ്ട്. ദത്ത് നടപടി പുരോഗമിക്കുന്നത് വഞ്ചിയൂർ കോടതിയിലാണെന്നും മന്ത്രി വ്യക്തമാക്കി. വിവരങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വകുപ്പിന് കഴിയുന്ന വിധത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിഷയം സങ്കീർണമാക്കരുതെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിനെ ദത്തെടുത്ത് നൽകിയതിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കും. സമഗ്രമായ റിപ്പോർട്ട് ഞായറാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധാരണമായ ഒരു കേസാണിത്. പ്രതിബന്ധങ്ങൾ മറികടന്ന് കുഞ്ഞിനെ അമ്മയ്ക്ക് ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും വീണ ജോർജ്ജ് പറഞ്ഞു.
Also Read:
അതേസമയം കുഞ്ഞിനെ കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിഷയത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി പറയുന്നതായി അനുപമ പറഞ്ഞു. പൊലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ നടപടി സ്വീകരിക്കണം. കോടതി നടപടികൾ തുടരുമെന്നും വേണ്ടി വന്നാൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുമെന്നും അനുപമ വ്യക്തമാക്കി.