കോട്ടയം: എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘർഷത്തിൽ വനിതാ നേതാവിനെതിരേ ഭീഷണി മുഴക്കിയ സംഭവത്തിൽ എസ്.എഫ്.ഐക്കെതിരേ പ്രമേയവുമായി എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സമ്മേളനം. എസ്.എഫ്.ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് എ.ഐ.വൈ.എഫ് വിമർശിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്ത ആൾകൂട്ടം മാത്രമായഎസ്.എഫ്.ഐക്ക് ഇടതുപക്ഷമെന്നത് ഒരു ലേബൽ മാത്രമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
കോളേജിൽ നടന്ന അക്രമത്തെ തള്ളിപ്പറയാതെ എസ്.എഫ്.ഐ അക്രമകാരികളെ ന്യായീകരിക്കുകയാണ്. എസ്.എഫ്.ഐയുടെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുന്നതായും പ്രമേയത്തിൽ പറയുന്നു.
വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമെന്ന രീതിയിൽ സിപിഎം വിഷയം ലഘൂകരിക്കാൻ ശ്രമിക്കുമ്പോഴാണ് എ.ഐ.വൈ.എഫിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വിമർശനങ്ങൾ. കൊടിയിൽ ആദർശംവെച്ച് മറ്റുള്ളവരെ ആക്രമിക്കുന്ന രീതി ശരിയല്ലെന്ന് സി.പി.ഐ നേതാവ് അഡ്വ വിബി വിനുവും നേരത്തെ വിമർശിച്ചിരുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ആർഎസ്എസും എസ്എഫ്ഐയുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിഅരുൺ ബാബുവും കുറ്റപ്പെടുത്തിയിരുന്നു.
content highlights:AIYF kottayam district conference criticise SFI leaders